:: Arividam - First malayalam complete Education Portal - Dev Environment::
Font Problem
 :: Arividam - First malayalam complete Education Portal - Dev Environment::
എഡിറ്റോറിയം
കരിയര്‍
ഇന്‍വെസ്റ്റിഗേറ്റര്‍
:: Arividam - First malayalam complete Education Portal - Dev Environment::
വിദ്യാഭ്യാസ പത്രം
വിദ്യാഭ്യാസലോകത്തെ വാര്‍ത്തകളും വിശേഷങ്ങളും
current articles
കുട്ടികളുടെ അവകാശങ്ങള്‍
കുട്ടികള്‍ക്ക് അവകാശങ്ങളോ...?!!! കേള്‍ക്കുമ്പോള്‍ പലര്‍ക്കും ചിരിവരും. മുതിര്‍ന്നവര്‍ പറയുന്നത് കേട്ടനുസരിച്ച് നടക്കുകയല്ലേ കുട്ടികള്‍ ചെയ്യേണ്ടതുള്ളൂ? . രക്ഷിതാക്കളും മുതിര്‍ന്നവരും അധ്യാപകരും തീരുമാനിക്കും കുട്ടികള്‍ എന്ത് ചെയ്യണമെന്ന്.....!! അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടോ ഒരാള്‍ക്ക് ?പ്രത്യേകിച്ചും കുട്ടികള്‍ക്ക്? ഇങ്ങനെയൊക്കെയാവും സാധാരണ ഒരാള്‍ ചിന്തിക്കുക.അതു തന്നെയാണ് നാട്ടുനടപ്പും. എങ്കില്‍ പിന്നെ എന്തിനായിരിക്കും ഐക്യരാഷ്ട്ര സഭ 1989 ല്‍'കുട്ടികളുടെ അവകാശങ്ങളെ' കുറിച്ച് ഒരു പ്രമേയം പാസാക്കിയത് ?.1992 ല്‍ ഇന്ത്യ അത് അംഗീകരിച്ചത് ? അപ്പോള്‍, നാം വിചീരിക്കുന്നതിലേറെയുണ്ട് കാര്യങ്ങള്‍.അല്ലെങ്കില്‍ 1977ലെ ഓസ്സോ സമ്മേളനത്തിലും,1996ലെ സ്റ്റോക്ഹോം സമ്മേളനത്തിലും 2001 ലെ യോകഹോമ സമ്മേളനത്തിലുമൊക്കെയുണ്ടായ തീരുമാനങ്ങള്‍ ഇന്ത്യ സ്വീകരിക്കുമോ ? നാം ഇതുവരെ ധരിച്ചിരിക്കുന്നത് ,സന്താനങ്ങള്‍ അച്ഛനമ്മമാരുടെ സ്വകാര്യ സ്വത്താണ് എന്നാണ്.എന്നാല്‍ കുട്ടികള്‍ സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ പൊതു സ്വത്താണ്.രാഷ്ട്രം തന്നെയും വരും കാലങ്ങളില്‍ ഇന്നത്തെ കുട്ടികളുടെതാണ്. എന്നാല്‍ അവര്‍ ജനിക്കുന്നത് ഒരു കുടുംബത്തിലോ അച്ഛനമ്മമാരിലൂ- ടെയോ ആണ്.അതുകൊണ്ട് മാത്രം തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അവരോട് പെരുമാറാം എന്നാണോ?.തീര്‍ച്ചയായും അല്ല.കാരണം അവര്‍ വളരുന്നതും ജീവിക്കുന്നതും മറ്റുള്ളവരെ ഉപജീവിച്ചാണ്. കുട്ടികള്‍ക്ക് വ്യക്തിത്വമോ, അന്തസ്സോ,അവകാശങ്ങളോ ഇല്ല എന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്.അതെല്ലാം മുതിര്‍ന്നവര്‍ നല്‍കുന്നതാണ് എന്നാണ് ധാരണ. അതുകൊണ്ട് കുട്ടികളോട് എങ്ങിനെയും പെരുമാറാം . എങ്ങിനെയും അപമാനിക്കാം. എന്തുതരം മര്‍ദ്ദനവും നടത്താം എന്നൊക്കെയാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ,1890 ല്‍ തന്നെ കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ ഒരു സംഘടന ഇംഗ്ലണ്ടില്‍ രൂപപ്പെട്ടിരുന്നു.മാതാപിതാക്കള്‍ കുട്ടികളെ അതിരുവിട്ട് ശിക്ഷി- ക്കുന്നുവെങ്കില്‍, അയല്‍പക്കക്കാര്‍ക്ക് പോലീസില്‍ പരാതിപ്പെടാമായിരുന്നു അന്ന് ഇംഗ്ലണ്ടില്‍ ! അങ്ങിനെയാണ് "ചിരിയുടെ സാമ്രാട്ടായ" ചാര്‍ലി ചാപ്പ്ളിനെ പോലീസ് സമീപിച്ചത്.ചാപ്പളിനെയും സഹോദരരന്‍ സിഡ്നിയേയും രണ്ടാനമ്മ ഉപദ്രവിക്കുന്നുണ്ടോ എന്നറിയാന്‍. ഏതോ അയല്‍പക്കക്കാരുടെ പരാതിയായിരുന്നു കാരണം. വികസിച്ച നാടുകളില്‍, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ ഗൗരവമുള്ളവരാണ് രക്ഷിതാക്കളും ഭരണകൂടവും. അസഹനീയമായ ചുറ്റുപാടുകളില്‍ കുട്ടികളെ വീടിനു പുറത്തു താമസിപ്പിച്ച് സംരക്ഷിക്കാനുള്ള സംവിധാനം വരെ അവിടെയുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി മറിച്ചാണ്. ശിശുദ്രോഹത്തെ സംബന്ധിച്ച ദേശീയ സര്‍വ്വെ പുറത്തുകൊണ്ടുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതുപ്രകാരം രാജ്യത്തെ മൂന്നില്‍ രണ്ടു കുട്ടികളും ശാരീരിക പീഡനത്തിനും,മൂന്നില്‍ ഒരു കുട്ടി മാനസിക പീഡനത്തിനും വിധേയരാക്കപ്പെടുന്നു.ഇതില്‍ 88.6 ശതമാനം പീഡനവും നടത്തുന്നത് രക്ഷിതാക്കള്‍ തന്നെയാണ്.വൈകാരിക പീടനത്തിന്റെ 83 ശതമാനവും അവര്‍ തന്നെയാണ് നടത്തുന്നത്. രാജ്യത്തെ കുട്ടികളില്‍ 53.22 ശതമാനവും ലൈംഗിക ചൂഷണത്തിനോ പീഡനത്തിനോ ഇരയാവുന്നു(ഇത്തരം സംഭവങ്ങളുടെ 5.6% മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ.)ചൂഷണം ചെയ്യുന്നവരില്‍ പകുതി പേരും കുട്ടികളുടെ വിശ്വസ്തരും രക്ഷകരുമായി കരുതപ്പെടുന്നവരാണ്.കേരളവും ഈ പഠനത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനമാണ്. വിദ്യാഭ്യാസ പുരോഗതി കൈവരിച്ചുവെന്നഭിമാനിക്കുന്ന കേരളത്തില്‍ തകരുന്ന കുടുംബബന്ധങ്ങള്‍,വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍,മദ്യാസക്തി, ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക് എന്നിവ എന്താണ് സൂചിപ്പിക്കുന്നത്? ഇന്നലത്തെ കുട്ടികളാണ് ഇന്ന് ഇതൊക്കെ ചെയ്യുന്ന മനുഷ്യരായത്!! അതിനാല്‍ നാളെ നല്ല വ്യക്തികളുടെ ഒരു സമൂഹത്തെ സ്വപ്നം കാണുന്നവര്‍ ഇന്നത്തെ കുട്ടികളെയാണ് ഏറ്റവും അധികം പരിഗണിക്കേണ്ടത്.(മനുഷ്യരെ നന്നാക്കാന്‍ നടക്കുന്ന ഏവര്‍ക്കും ഇത് ബാധകമാണെന്ന കാര്യവും ഇക്കൂട്ടത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്. ഓഷോ പറയുന്നു.”ഏറ്റവുമധികം പറ്റിക്കപ്പെടുന്നത് കുട്ടികളാണ് .കാരണം മുതിര്‍ന്നവര്‍ അവരോട് നുണ പറയുന്നു.അല്ലെങ്കില്‍ സത്യം പറയുന്നില്ല”.വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗര്‍സ്യ മാര്‍ക്വീസും ഈ പ്രസ്താവന അടിവരയിടുന്നു. 1977ലാണ് ഇന്ത്യ ദേശീയ ശിശുനയത്തിന് രൂപം നല്‍കിയത്. “ക്രൂരതയില്‍ നിന്നും അവഗണനയില്‍ നിന്നും , ചൂഷണത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക ”എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം. എന്നാല്‍ നിയമങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഇന്നും ലോകത്തേറ്റവും കൂടുതല്‍ ബാലവേല ചെയ്യിക്കുന്ന രാജ്യം ഇന്ത്യയാണ്.കേന്ദ്രഗവണ്‍മെന്റിന്റെ കണക്കുപ്രകാരം തന്നെ രാജ്യത്ത് 4.4 കോടി കുട്ടികള്‍ ബാലവേല ചെയ്യുന്നു.വീട്ടുപണികള്‍ക്കായി കുട്ടികളെ നിര്‍ത്തുന്നതും ബാലവേലയില്‍ പെടുന്നുണ്ടെന്നകാര്യം മലയാളികള്‍ക്ക്പോലുമറിയില്ല. ആഗോളതലത്തില്‍, തൊഴിലിനുമാത്രമല്ല കുട്ടികളെ ഉപയോഗിക്കുന്നത്. ഭീകര പ്രവര്‍ത്തനത്തിനും യുദ്ധത്തിനും കുട്ടികളെ ഉപയോഗിക്കുന്നു.കുരിശുയുദ്ധം മുതല്‍ കുട്ടികളെ അതിന് ഉപയോഗിച്ചിട്ടുണ്ട്. ആധുനിക കാലത്ത് കുട്ടിപ്പട്ടാളത്തിന്റെ മാതൃക കാട്ടികൊടുത്തത് തമിഴ് പുലികളാണ്.അമേരിക്കക്കെതിരെ എന്നും പറഞ്ഞ് ഹമാസും കുട്ടികളെ ആയുധമണിയിച്ചു. ആഫ്രിക്കയിലെ പല റിപ്പബ്ലിക്കുകളും കുട്ടികളെയാണ് സൈന്യമാക്കുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാനായി കുട്ടികള്‍ രാത്രിയില്‍ കാട്ടിലാണ് കഴിഞ്ഞുകൂടുന്നത്. അല്ലാത്ത പക്ഷം ഒളിപ്പോരാളികള്‍ ഗ്രാമത്തിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകും. മനുഷ്യാവകാശ- സംഘടനകള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല. കേരളത്തില്‍ കുറവെങ്കിലും വടക്കേ ഇന്ത്യയില്‍ ബാല്യവിവാഹം വ്യാപകമാണ്.65% പെണ്‍കുട്ടികളും 18 വയസ്സോടെ വിവാഹിതരാവുന്നു.ഓര്‍ക്കുക !അന്താരാഷ്ട്ര തലത്തില്‍ 18 വയസ്സിനു താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കു-ന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ശൈശവവിവാഹമായിരുന്നു ഇന്ത്യയിലുടനീളം നിലനിന്നിരുന്നത്.1929 ല്‍ ബ്രിട്ടീഷുകാരാണ് അതു നിരോധിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ ആരംഭിക്കുന്നത് അവന്‍/അവള്‍ ജനിക്കുന്നതിനും മുമ്പെയാണ്. ജനിക്കാനുള്ള അവകാശമാണ് അത്.പെണ്‍കുട്ടിയാണെ- ന്നതിന്റെ പേരില്‍ ജനിക്കുന്നതിനു മുമ്പേ കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ് ഇന്ത്യന്‍ നഗരങ്ങളില്‍. ജനിക്കാനുള്ള അവകാശമാണ് ആദ്യത്തേതെങ്കില്‍ വളരാനും സംരക്ഷിക്ക പ്പെടാനുമുള്ളതാണ് തുടര്‍ന്നുള്ള അവകാശം. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹിക-ഗാര്‍ഹിക അന്തരീക്ഷമാണ് അടുത്ത അവകാശം .തുടര്‍ന്ന് വരുന്നതാണ് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശം.എന്നാല്‍ ഇതില്‍ ആദ്യത്തേതില്‍ കുട്ടിക്കെന്നപോലെരു അവകാശം അമ്മക്കുമുണ്ട്.അത് നിയമവിധേയമാണെന്നുമാത്രം. ബാലനീതിയെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ആദ്യം ഉന്നയിക്കുന്നത് കുട്ടികള്‍ക്കിടയില്‍ യാതൊരു വിവേചനവും പാടില്ല എന്നാണ്.എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്കുള്ള പ്രാധാന്യം പെണ്‍‌കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. നമ്മുടെ സമൂഹത്തിന്റെ പൊരുത്തക്കേട് തുടങ്ങുന്നത് അവിടെയാണ്. കുട്ടിയുടെ ക്ഷേമത്തിനാവശ്യമായ ശ്രദ്ധയും പരിഗണനയും നല്‍കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കാണ്. കുട്ടിയുടെ അവകാശ സംരക്ഷണം രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് ചുരുക്കം. കുട്ടികളുടെ ക്ഷേമത്തിനു വിരുദ്ധമായി അവരെ മാതാപിതാക്കളില്‍ നിന്നും അകറ്റിക്കൂടാ. ര്കഷിതാക്കള്‍ക്കിടയില്‍ വിവാഹമോചനം നടന്നാല്‍ പോലും ഇവരുടെ വ്യക്തിബന്ധം നിലനിര്‍ത്താന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. കുട്ടികളെ ബാധിക്കുന്ന ഏതു തീരുമാനത്തിലും അവന്റെ/അവളുടെ പ്രായത്തെയും പക്വതയേയും കണക്കിലെടുത്ത് അര്‍ഹമായ പരിഗണന നല്‍കണമെന്ന് രേഖ നിഷ്കര്‍ശിക്കുന്നു. വിവരാവകാശം കുട്ടികള്‍ക്കുകൂടിയുള്ളതാണ്. നിയമതടസ്സമില്ലെ- ങ്കില്‍ അതു നല്‍കണ്ടതാണ്. മതപരമായ സ്വാതന്ത്ര്യം, ചിന്തയുടെ സ്വാതന്ത്ര്യം, വിശ്വാസത്തിന്റെയും മനഃസാക്ഷിയുടെയും സ്വാതന്ത്ര്യം ഇവയൊക്കെ കുട്ടികളുടെ അവകാശങ്ങളാണ്. സമാധാനപരമായ കുട്ടികളുടെ കൂട്ടായ്മ,ഒത്തുചേരല്‍ ഇവയൊക്കെ കുട്ടികളുടെ അവകാശമാണ്. സ്വകാര്യതയും, കുട്ടിയുടെ അവകശങ്ങളില്‍ പൊടുന്നു. രക്ഷാകര്‍ത്താക്കളുടെ പ്രാഥമിക ഉത്തരവാദിത്വം കുട്ടികളുടെ ഉത്തമതാല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കുക എന്നതാണ്. രേഖയിലെ ഒന്നാം ഭാഗത്ത് 19-ാംഅനുച്ഛേദത്തില്‍ പറയുന്നത് എല്ലാ വിധത്തിലുമുള്ള പീഡനങ്ങളില്‍ നിന്നും ,ചൂഷണങ്ങളില്‍ നിന്നും അവഗണനയില്‍ നിന്നും കുട്ടികള്‍ സംരക്ഷിക്കപ്പെടണം.! “അത് രക്ഷിതാക്കളില്‍ നിന്നാണെങ്കില്‍പ്പോലും!!”. ദത്തെടുക്കലിലാവട്ടെ, ദത്തെടുക്കുന്നവരുടെ സംതൃപ്തിയേക്കാള്‍ കുട്ടിയുടെ ഭാവിയിലും തൃപ്തിയിലുമാണ് ഊന്നല്‍ നല്‍കേണ്ടത്. സാമൂഹ്യസുരക്ഷയും അതിനാവശ്യമായ ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. നിര്‍ബന്ധിതവും സൗജന്യവുമായി വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ് വിനോദവും,കളികളും കുട്ടികളുടെ അവകാശങ്ങളില്‍ പെടുന്നു.(കളിക്കാന്‍ വിടാതെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പാണീ അവകാശം) ഇങ്ങനെ ഒട്ടനവധി വിഷയങ്ങളെയും അവയുടെ സാഹചര്യങ്ങളെയും വിശകലനം ചെയ്തുകൊണ്ട് എല്ലാ രാജ്യങ്ങളിലേയും കുട്ടികള്‍ക്കായി രൂപപ്പെടുത്തിയതാണ് കുട്ടികളുടെ മാനിഫെസ്റ്റോ.സ്ഥലപരിമിതി മൂലം അവയില്‍ ചിലതിനെക്കുറിച്ച് സൂചിപ്പിക്കുക മാത്രമേ ഈ ലേഖനത്തില്‍ ചെയ്തിട്ടുള്ളൂ. ശിശുമനഃ ശാസ്ത്രജ്ഞരുടെയും, സാമൂഹ്യ ശാസ്ത്രജ്ഞരുടെയും വിദ്യാഭ്യാസ- നിയമ പണ്ഡിതരുടെയും ദീര്‍ഘനാളത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ രേഖ. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ശിക്ഷാനിയമങ്ങളെ കൂടി സൂചിപ്പിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കേണ്ടി വരികയാണ്. എ.ഡി. 2000 ത്തില്‍ 'ബാല നീതി നിയമം'നിലവില്‍ വന്നു.1989 ലെ അന്താരാഷ്ട്ര ബാലഅവകാശ കണ്‍വെന്‍ഷന്‍ നമ്മുടെ ഭരണഘടനയിലെ ശിശു സൗഹൃദ വ്യവസ്ഥകള്‍,1958 ലെ ബീജിംഗ് ചട്ടങ്ങള്‍ എന്നിവയാണ് ഇതിന് പശ്ചാത്തലമൊരുക്കിയത്. നിയമം രണ്ടുവിധത്തില്‍ കുട്ടികളെ കാണുന്നു.'നിയമത്തിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവര്‍,' മറ്റൊന്ന് നിയമത്തിനെതിരുനില്‍ക്കുന്നവര്‍. ശ്രദ്ധിക്കുക : നിയമം ലംഘിക്കുന്നവര്‍ എന്നല്ല 'നിയമത്തിനെതിരുനില്‍ക്കുന്നവര്‍.' എന്നാണ് പ്രയോഗം ! കാരണം കുട്ടികള്‍ ഒരു സാമൂഹ്യവ്യവസ്ഥയിലേക്ക് എത്തിച്ചേരു ന്നതേയുള്ളൂ. ഇന്ത്യന്‍ നിയമം ഇക്കാര്യത്തില്‍ നേരത്തെ തന്നെ മുന്‍പിലാണ്. അതിലെ 82 -ാം വകുപ്പു പ്രകാരം ഏഴുവയസ്സുവരെ കുട്ടികള്‍ ചെയ്യുന്നതൊന്നും കുറ്റമല്ല. ഏഴിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ളതും അതേസമയം ബോധമുറക്കാത്തതും പക്വത കൈവരിക്കാത്തതുമായ കുട്ടികള്‍ ചെയ്യുന്നതും 83-ാം വകുപ്പു പ്രകാരം കുറ്റകാരല്ല! ചുരുക്കത്തില്‍ കുട്ടികളെ നിയമ വ്യവസ്ഥയിലേക്ക് അനുനയിപ്പിച്ചെടുക്കുകയാണ് വേണ്ടത് എന്നര്‍ത്ഥം. അതുകൊണ്ടാണ് ബാലനിയമം ഇങ്ങനെ അനുശാസിക്കുന്നത് : കുട്ടികളുടെ സ്വാതന്ത്ര്യം വിലപ്പെട്ടതാണ്. അവരെ അറസ്റ്റ് ചെയ്യുന്നതും, തടവില്‍ വെയ്ക്കുന്നതും അവസാന കൈയ്യായി മാത്രമേ ആകാവൂ. ഏറ്റവും കുറഞ്ഞ കാലത്തേക്ക് മാത്രവും. 'ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവര്‍' ഇവരൊക്കെയാണ്. തെരുവിലലയുന്നവര്‍, ശാരീരിക മാനസികവൈകല്യമുള്ളവര്‍, അനാഥര്‍, ഭിക്ഷാടകര്‍, രക്ഷാകര്‍ത്താക്കള്‍ നഷ്ടപ്പെട്ടവര്‍, അപ്രാപ്തരായ രക്ഷാകര്‍ത്താക്കളുള്ളവര്‍, പീഡനത്തിനു വിധേയരായവര്‍, എളുപ്പം അക്രമിക്കപ്പെടാനിടയുള്ളവര്‍,എന്നിങ്ങനെ.... അവര്‍ക്കായി ബാലഭവനങ്ങളും, ശിശു ക്ഷേമകമ്മറ്റികളും നിരീക്ഷണ ഭവനങ്ങളും അഭയ സങ്കേതങ്ങളും പ്രത്യേക താമസസ്ഥലങ്ങളും നിര്‍മ്മിക്കാന്‍ വ്യവസ്ഥയുണ്ട്, നിയമത്തിനെതിരു നില്‍ക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാന്‍ ബാലനീതി സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കണം. അവര്‍ക്ക് പ്രത്യേക പോലീസ് ഉണ്ടായിരിക്കണം. പ്രത്യേക താല്‍പര്യത്തോടെ വേണം ഈ കുട്ടികളെയും സംരക്ഷിക്കുവാന്‍ എന്നാണ് നിര്‍ദ്ദേശം.ഈ നിയമത്തിലെ പതിനഞ്ചാം വകുപ്പിലാണ് ശിക്ഷാവിധികള്‍. കുട്ടികളെ ഉപദേശിക്കാനും താക്കീതു നല്‍കുവാനുമാണ് നിര്‍ദ്ദേശം. കുട്ടികളെയും , ആവശ്യമെങ്കില്‍ രക്ഷിതാക്കളെയും കൗണ്‍സിലിംഗിനു വിധേയരാക്കാം. സാമൂഹ്യ സേവനത്തിന് നിര്‍ദ്ദേശിക്കാം. പിഴശിക്ഷ വിധിക്കാം.കുട്ടിക്കും രക്ഷകര്‍ത്താവിനും സമ്മതപത്രം ഒപ്പിടുവിച്ച് നല്ലനടപ്പിനുവിടാം. ഇതൊന്നുമല്ലെങ്കില്‍ പ്രത്യേക കേന്ദ്രത്തിലേക്ക് അയക്കാം.എന്നാല്‍ കുറ്റവാളിയെ വേദനിപ്പിക്കുന്നതായ ഒന്നും തന്നെ ഈ ശിക്ഷകളിലില്ല.അതെന്തുകൊണ്ടാ-ണെന്ന ചോദ്യം ന്യായമായും ഉയരും...! ആ തിരിച്ചറിവ് പൊതുസമൂഹത്തിനും മുതിര്‍ന്ന- വര്‍ക്കും ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. (പീഡനം ഒരു പാരമ്പര്യമാണ്. ബല്യത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളവര്‍ മുതിര്‍ന്നാല്‍ പീഡകരാവാനുള്ള കൂടിയ സാധ്യത മന:ശാസ്ത്രം അംഗീകരിച്ചുകഴിഞ്ഞതാണ്.ശിക്ഷകള്‍ ഏറ്റുവാങ്ങി തളര്‍ന്ന രക്ഷിതാക്കള്‍,തങ്ങളുടെ കുട്ടികളെയും ആ വിധത്തില്‍ ശിക്ഷിച്ചുകൊണ്ടിരിക്കും. (നിയമജഞന്‍ ശ്രീ. കാളീശ്വരം രാജിന്റെ 'കുട്ടികളുടെ അവകാശങ്ങള്‍' എന്ന പുസ്തകത്തെ അവലംബിച്ചു തയ്യാറാക്കിയത്.
വിശദമായി
വാര്‍ത്തക്കലവറ
ബ്ലോഗ്
നിങ്ങള്‍ക്കെഴുതാം
:: Arividam - First malayalam complete Education Portal - Dev Environment::
പോര്‍ട്ടല്‍ കവാടം
vallikudam
വയനാടന്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസമൂഹം